2011, ജനുവരി 16, ഞായറാഴ്‌ച

ഒ.എന്‍ .വി. കുറുപ്പ് ( ഒറ്റപ്ലാക്കല്‍ നമ്പിയാടിക്കള്‍ വേലു കുറുപ്പ് )


ഒ.എന്‍ .വി. കുറുപ്പ് (ഒറ്റപ്ലാക്കല്‍ നമ്പിയാടിക്കള്‍ വേലു കുറുപ്പ് )

ജനനം May 27, 1931 (1931-05-27) (പ്രായം 79)
ചവറ, കൊല്ലം, കേരളം
വിദ്യാഭ്യാസം ബിരുദാനന്തര ബിരുദം
ഉദ്യോഗം കവി , പ്രൊഫസ്സര്‍
ജീവിത പങ്കാളി പി.പി.സരോജിനി
മക്കള്‍ : രാജീവന്‍ , ഡോ.മായാദേവി
മാതാപിതാക്കള്‍ ഒ. എന്‍ . കൃഷ്ണകുറുപ്പ് , കെ. ലക്ഷ്മിക്കുട്ടി അമ്മ

മലയാളത്തിലെ പ്രശസ്ത കവിയാണ് ഒ.എന്‍ .വി കുറുപ്പ് ഒ.എന്‍ .വി. എന്നു മാത്രവും അറിയപ്പെടുന്നു. ഒറ്റപ്ലാക്കല്‍ നമ്പിയാടിക്കള്‍ വേലു കുറുപ്പ്എന്നാണ് പൂർണ്ണനാമം. 1982 മുതല്‍ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ സ്ഥാനവും ഒ. എൻ. വി വഹിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തെ സംഭാവനകളെ പരിഗണിച്ച് 2007-ലെ ജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിന് ലഭിച്ചു.

ജീവിതരേഖ

കൊല്ലം ജില്ലയിലെ ചവറയയില്‍ ഒറ്റപ്ലാക്കൽ കുടുംബത്തില്‍ ഒ. എന്‍ . കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931 മേയ് 27 ജനിച്ചു. ഈ ദമ്പതികളുടെ മൂന്നു മക്കളില്‍ ഏറ്റവും ഇളയമകനാണ് ഒ.എന്‍ .വി. പരമേശ്വരന്‍ എന്നായിരുന്നു ആദ്യത്തെ പേര് . അപ്പു ഓമനപ്പേരും . സ്കൂളില്‍ ചേര്‍ത്തപ്പോള്‍ മുത്തച്ഛനായ തേവാടി വേലുക്കുറുപ്പിന്റെ പേരാണ് നല്‍കിയത് . പ്രാഥമിക വിദ്യാഭ്യാസം കൊല്ലത്ത് . ശങ്കരമംഗലം ഹൈസ്കൂളില്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം .

തിരുവനന്തപുരം യൂണിവേഴ്സിറ്റികോളേജില്‍ നിന്നും 1948 ഇല് ഇന്റര്‍ മേടിയെറ്റ് പാസ്സായ ഒ.എന്‍ .വി കൊല്ലം എസ്.എന്‍ .കോളേജില്‍ ബിരുദപഠനത്തിനായി ചര്‍ന്ന് . 1952 ല്‍ സാമ്പത്തികശാസ്ത്രത്തില്‍ ബിരുദമെടുത്തു . തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും 1955 ല്‍ മലയാളത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി

ഔദ്യോഗിക ജീവിതം

1957 മുതല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ അദ്ധ്യാപകനായി. 1958 മുതല്‍ 25 വര്ഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും കോഴിക്കോട് ആര്‍ട്സ് ആന്‍ഡ്‌ സയന്‍സ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണഡി കോളേജിലും തിരുവനന്തപുരം ഗവ: വിമന്‍സ് കോളേജിലും മലയാ‍ളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986 മേയ് 31-നു ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വർഷക്കാലം കോഴിക്കോട് സര്‍വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസര്‍ ആയിരുന്നു.

കേരള കലാമണ്ഡലത്തിന്റെ ചെയര്‍മാന്‍ , കേന്ദ്ര സാഹിത്യ അക്കാദമി അംഗം , കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു . ഇന്ത്യ പ്രോഗ്രസ്സീവ് റൈറ്റേഴ്സ് ദേശീയ അധ്യക്ഷനയും ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട് . യു.കെ., കിഴക്കന്‍ യൂറോപ്പ് , യുഗോസ്ളോവ്യ , അമേരിക്ക , ജര്‍മ്മനി , സിംഗപ്പൂര് ‍, മാസിഡോണിയ , ഗള്‍ഫ്‌ രാജ്യങ്ങ എന്നീ വിദേശ രാജ്യങ്ങളില്‍ ഒ . എന്‍ . വി. സന്ദര്‍ശനം നടത്തിയിട്ടുണ്ട് .



കാവ്യജീവിതം

വിദ്യാര്‍ത്ഥിയായിരിക്കുബോള്‍ തന്നെ കവിതാരചന തുടങ്ങിയ ഒ. എന്‍ . വി തന്റെ ആദ്യ കവിതയായ മുന്നോട്ട് എഴുതുന്നത് പതിനഞ്ചാം വയസ്സിലാണ്‌. 1949-ല് പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് ആദ്യത്തെ കവിതാ സമാഹാരം.

കവിതാ സമാഹാരങ്ങള്‍

പൊരുതുന്ന സൗന്ദര്യം
സമരത്തിന്റെ സന്തതികള്‍
ഞാന് നിന്നെ സ്നേഹിക്കുന്നു
മാറ്റുവിന്‍ ചട്ടങ്ങളെ
ദാഹിക്കുന്ന പാനപാത്രം
ഒരു ദേവതയും രണ്ട് ചക്രവര്‍ത്തിമാരും‍
ഗാനമാല‍
നീലക്കണ്ണുകള്‍
മയില്‍പ്പീലി
അക്ഷരം
ഒരു തുള്ളി വെളിച്ചം
കറുത്ത പക്ഷിയുടെ പാട്ട്
കാറല്‍ മാക്സിന്റെകവിതകള്‍
ഞാന്‍ അഗ്നി
അരിവാളും രാക്കുയിലും‍
അഗ്നിശലഭങ്ങള്‍
ഭൂമിക്ക് ഒരു ചരമഗീതം
മൃഗയ
വെറുതെ
ഉപ്പ്
അപരാഹ്നം
ഭൈരവന്റെ തുടി
ശാര്ങ്ഗകപ്പക്ഷികള്‍
ഉജ്ജയിനി
മരുഭൂമി
നാലുമണിപ്പൂക്കള്‍
തോന്ന്യാക്ഷരങ്ങള്‍
നറുമൊഴി‍
വളപ്പൊട്ടുകൾള്‍
ഈ പുരാതന കിന്നരം‍
സ്നേഹിച്ചു തീരാത്തവര്‍ ‍
സ്വയംവരം‍
പാഥേയം‍
അര്‍ദ്ധവിരാമ
ദിനാന്തം‍
വളപ്പൊട്ടുകള്‍
പുരസ്കാരങ്ങള്‍
ജ്ഞാനപീഠജേതാവായ ഒ.എന്‍ .വിക്ക് മലയാള സാഹിത്യത്തിന് നല്‍കിയ സംഭാവനമാനിച്ച് 2007-ലെ എഴുത്തച്ഛന്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 1998 ല്‍ ‍ പത്ശ്രീ പുരസ്കാരവും ഒ.എന്‍ .വി യെ തേടിയെത്തി

പുരസ്കാരങ്ങള്‍ :കൃതികള്‍

കേരള സാഹിത്യ അക്കാദമി പുരസ്കാരം : അഗ്നിശലഭങ്ങള്‍
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം: അക്ഷരം
ചങ്ങമ്പുഴ പുരസ്കാരം
ഭാരതീയ ഭാഷാപരിഷത്ത് അവാര്‍ഡ്‌
ഖുറം ജോഷ്വാ അവാര്‍ഡ്‌
എം.കെ.കെ.നായര്‍ അവാര്‍ഡ്‌
സോവിയറ്റ്‌ ലാന്‍ഡ്‌ നെഹ്രു പുരസ്കാരം : ഉപ്പ്
വയലാർ രാമവര്‍മ പുരസ്കാരം : ഉപ്പ്
പന്തളം കേരളവര്‍മ്മ ജന്മശതാബ്ദി പുരസ്കാരം :കറുത്ത പക്ഷിയുടെ പാട്ട്
വിശ്വദീപ പുരസ്കാരം : ഭൂമിക്കൊരു ചരമഗീതം
മഹാകവി ഉള്ളൂര്‍ പുരസ്കാരം : ശാര്ങ്ഗകപ്പക്ഷികള്‍
ആശാന്‍ പുരസ്കാരം :ശാര്ങ്ഗകപ്പക്ഷികള്‍
ആശാന്‍ പ്രൈസ് ഫോര്‍ പൊയട്രി :അപരാഹ്നം
പാട്യം ഗോപാലന്‍ അവാര്‍ഡ് : ഉജ്ജയിനി
ഓടക്കുഴല്‍ പുരസ്കാരം : മൃഗയ

ഈ പുരസ്കാരങ്ങള്‍ക്കു പുറമേ മികച്ച ചലച്ചിത്ര ഗാന രചയിതാവിനുള്ള 13 സംസ്ഥാന സര്‍കാര്‍ പുരസ്കാരങ്ങളും, 1989-ല്‍ ദേശീയ പുരസ്കാരവും ലഭിച്ച ഒ. എന്‍ . വി കുറുപ്പിനു 1998-ല്‍ പത്മശ്രീയും ലഭിച്ചിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ